Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Continues

Kasaragod

ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു; അ​ങ്ങി​ങ്ങ് നാ​ശ​ന​ഷ്ടം

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ഇ​ന്ന​ലെ ജി​ല്ല​യു​ടെ മി​ക്ക​വാ​റും എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി. രാ​വി​ലെ ഒ​മ്പ​തോ​ടെ തു​ട​ങ്ങി​യ മ​ഴ മി​ക്ക​യി​ട​ങ്ങ​ളി​ലും വൈ​കിട്ട് വ​രെ നീ​ണ്ടു. പ​ല​യി​ട​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ര​ണ്ടു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​നൊ​പ്പം മ​തി​ലി​ടി​ഞ്ഞും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും അ​ങ്ങി​ങ്ങ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

കാ​സ​ർ​ഗോ​ഡ് മ​ധൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു. ര​ണ്ടു സ്കൂ​ട്ട​റു​ക​ൾ​ക്കും ഒ​രു വാ​നി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി. കാ​സ​ർ​ഗോ​ഡ് നി​ന്ന് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ല്യാ​ൺ റോ​ഡി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണു. ദേ​ശീ​യ​പാ​ത​യി​ലും സ​മീ​പ​ത്തെ പോ​ക്ക​റ്റ് റോ​ഡി​ലു​മാ​യാ​ണ് ക​ല്ലു​ക​ൾ പ​തി​ച്ച​ത്. ഈ ​സ​മ​യ​ത്ത് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ളാ​ൽ ക​ല്ലം​ചി​റ സ്വ​ദേ​ശി​ക​ളാ​യ പ്രി​യേ​ഷ് ജോ​ർ​ജ് (33), വി​ഷ്ണു (20) എ​ന്നി​വ​ർ​ക്കാ​ണ് കൈ​യി​ലും കാ​ലി​ലും പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഹൊ​സ്ദു​ർ​ഗ് സി​എ​സ്ഐ പ​ള്ളി​യു​ടെ​യും മ​തി​ലി​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണി​രു​ന്നു.

പ​ന​യാ​ൽ വി​ല്ലേ​ജി​ലെ തോ​ക്കാ​ന​ത്ത് കു​ന്നൂ​ച്ചി-​ചെ​ർ​ക്ക​പ്പാ​റ റോ​ഡി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു​വീ​ണു. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഉ​പ്പ​ള കൈ​ക്ക​മ്പ​യി​ലെ ഖാ​ലി​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല.


പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു

പാ​ണ​ത്തൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. മ​തി​ലി​നോ​ട് ചേ​ർ​ന്നു​നി​ന്നി​രു​ന്ന മ​രം ആ​ശു​പ​ത്രി വ​ള​പ്പി​ലെ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​നു മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. മ​തി​ൽ ഏ​റെ​നാ‍​ളാ​യി കാ​ല​പ്പ​ഴ​ക്കം മൂ​ലം ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​ടി​ഞ്ഞു​വീ​ഴു​മ്പോ​ൾ തൊ​ട്ട​ടു​ത്ത് ആ​ളു​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ബി. ര​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റീ​ന തോ​മ​സ്, പ്ര​സീ​ത റാ​ണി, എം. ​ഷി​ബു, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഗ​ണേ​ഷ് ഷേ​ണാ​യ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്ര​വ്യ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബൈ​ജു, സി​നി സെ​ബാ​സ്റ്റ്യ​ൻ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ മൈ​ക്കി​ൾ പൂ​വ​ത്താ​നി, എം. ​അ​ബ്ബാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പെരിയയിൽ സ​ർ​വീ​സ് റോ​ഡു​ക​ൾ​ക്കൊ​പ്പം ദേ​ശീ​യ​പാ​ത​യി​ലും വെ​ള്ളം ക​യ​റി

പെ​രി​യ: ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ലു​ട​നീ​ളം സ​ർ​വീ​സ് റോ​ഡു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നൊ​പ്പം പെ​രി​യ മു​ത​ൽ മൈ​ലാ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പാ​ത​യു​ടെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​വാ​റാ​യി​ട്ടും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ കൃ​ത്യ​മാ​യി വ​ഴി​യി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​നി​ട​യി​ൽ റോ​ഡ് തി​രി​ച്ച​റി​യാ​നാ​കാ​തെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. പെ​രി​യ ബ​സാ​റി​ലെ അ​ടി​പ്പാ​ത​യും മു​ങ്ങി​യ നി​ല​യി​ലാ​ണ്.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് വെ​ള്ളം താ​ഴേ​ക്കു പ​തി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ദ്വാ​ര​ങ്ങ​ളു​ടെ വ​ലി​പ്പം കു​റ​വാ​യ​തും ഉ​ള്ള​വ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് അ​ട​ഞ്ഞു​പോ​യ​തു​മാ​ണ് ആ​റു​വ​രി​പ്പാ​ത​യി​ൽ ത​ന്നെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. മ​റ്റി​ട​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു​ള്ള വെ​ള്ള​മു​ൾ​പ്പെ​ടെ സ​ർ​വീ​സ് റോ​ഡി​ലേ​ക്കു പ​തി​ച്ച​തോ​ടെ സ​ർ​വീ​സ് റോ​ഡു​ക​ൾ പു​ഴ പോ​ലെ​യാ​യി.

 കെ​എ​സ്ഇ​ബി ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു

കാ​സ​ർ​ഗോ​ഡ്: കാ​ല​വ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് കെ​എ​സ്ഇ​ബി കാ​സ​ര്‍​ഗോ​ഡ് സ​ര്‍​ക്കി​ളി​നു കീ​ഴി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. വൈ​ദ്യു​ത ലൈ​നു​ക​ള്‍ പൊ​ട്ടി വീ​ണ​തോ മ​റ്റേ​തെ​ങ്കി​ലും അ​പ​ക​ട​സാ​ഹ​ച​ര്യ​ങ്ങ​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 9496011431എ​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ലോ 9496010101 എ​ന്ന ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റി​ലോ വി​ളി​ക്കാ​വു​ന്ന​താ​ണ്.

വൈ​ദ്യു​തി മു​ട​ക്ക​മു​ണ്ടാ​യാ​ൽ 9496001912 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലോ 1912 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട്ട് ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​റും ഫോ​ണ്‍ ന​മ്പ​റും സ​ഹി​തം പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്നും ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു. മൊ​ബൈ​ല്‍ ന​മ്പ​ര്‍ കെ​എ​സ്ഇ​ബി വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ വൈ​ദ്യു​തി മു​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്എം​എ​സ് മെ​സേ​ജു​ക​ള്‍ ല​ഭി​ക്കും.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പോ​റ്റി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​രു​ന്നു

ബം​ഗ​ളൂ​രു​വി​ലെ ഇയാളുടെ വീ​ട്, ബെ​ല്ലാ​രി​യി​ൽ സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥ​ലം, ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഹൈ​ദ​രാ​ബാ​ദി​ലെ സ്ഥാ​പ​നം, ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​കും തെ​ളി​വെ​ടു​പ്പ്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ്ണം സു​ഹൃ​ത്ത് ഗോ​വ​ർ​ദ്ധ​ന​ന് കൈ​മാ​റി എ​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി.

ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി​യ സ്വ​ർ​ണം ക​ണ്ടെ​ത്താ​ൻ ആ​കു​മോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ നേ​ര​ത്തെ ഗോ​വ​ർ​ദ്ധ​ൻ സ്വ​ർ​ണം ന​ൽ​കി​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​പ്പും ഇ​ന്ന് ഉ​ണ്ടാ​കും. 30ന് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Latest News

Corehub Up